ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, July 5, 2022 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ടി​സി​യും കം​പ്ലീ​ഷ​ൻ പ്ലാ​നും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ത്ത ക​ട​മു​റി പൊ​ളി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​യി​ല്ലാ​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ സി​റ്റിം​ഗി​ൽ വി​ളി​ച്ചു​വ​രു​ത്തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
പൊ​തു​വ​ഴി​യി​ൽ നി​ന്നും ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന ന​ഗ​ര​സ​ഭാ നി​ർ​ദേ​ശം ക​ട​യു​ട​മ അ​നു​സ​രി​ക്കാ​തി​രു​ന്നി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പ​രാ​തി പ​രി​ഹ​രി​ക്കാ​തി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. 25 ന് ​രാ​വി​ലെ ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി നേ​രി​ട്ട് ന​ട​പ​ടി റി​പ്പോ​ർ​ട്ട് സ​ഹി​തം ഹാ​ജ​രാ​കാ​നാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന്‍റെ ഉ​ത്ത​ര​വ്.
നേ​മം ശാ​ന്തി​വി​ള ന​ള​ന്ദ ഗാ​ർ​ഡ​ൻ​സി​ൽ നി​ർ​മി​ച്ച ക​ട​മു​റി ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ പൊ​ളി​ച്ചു​മാ​റ്റാ​ൻ ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12 ന് ​ക​ട​യു​ട​മ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ച്ച ക​മ്മീ​ഷ​ൻ തു​ട​ർ ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.​എ​ന്നാ​ൽ ര​ണ്ട​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടും സെ​ക്ര​ട്ട​റി ന​ട​പ​ടി റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​ല്ല.
സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദ​പ​ര​വും അ​നു​ചി​ത​വു​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു. ഇ​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് 25 ന് ​ന​ട​പ​ടി റി​പ്പോ​ർ​ട്ടു​മാ​യി എ​ത്താ​ൻ സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ഹാ​ജ​രാ​ക്ക​ണം. ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ​ക്കും ഉ​ത്ത​ര​വ് ന​ൽ​കി.