പ​ത്ര പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ: കെ​യു​ഡ​ബ്ല്യൂ​ജെ അ​ഭി​ന​ന്ദി​ച്ചു
Tuesday, July 5, 2022 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ര പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ വ​ർ​ധ​ന 1000 രൂ​പ​യാ​യി നി​ല​നി​ർ​ത്തു​മെ​ന്ന മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ കെ​യു​ഡ​ബ്ല്യൂ​ജെ ജി​ല്ലാ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.​നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബ​ജ​റ്റ് തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ഇ​ത്ത​രം സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് യൂ​ണി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് സാ​നു ജോ​ർ​ജ് തോ​മ​സും സെ​ക്ര​ട്ട​റി അ​നു​പ​മ ജി. ​നാ​യ​രും പ​റ​ഞ്ഞു.