നേ​മം ടെ​ർ​മി​ന​ൽ: ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി
Tuesday, July 5, 2022 11:52 PM IST
നേ​മം: നേ​മം റെ​യി​വേ ടെ​ർ​മി​ന​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ മൗ​നം വെ​ടി​യ​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. നേ​മം ടെ​ർ​മി​ന​ൽ പ​ദ്ധ​തി ഉ​പേ​ഷിക്കാ​നു​ള്ള റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം പു​ന​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​പി​എം നേ​മം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലെ സ്ഥ​ല പ​രി​മി​തി മൂ​ലം അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തോ​ടെ വ​ട​ക്കോ​ട്ടു​ള്ള ട്രെ​യി​നു​ക​ള്‍ നേ​മ​ത്ത് നി​ന്നും തെ​ക്കോ​ട്ടു​ള്ള ട്രെ​യി​നു​ക​ള്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന​തി​നാ​യി ഉ​പ​ഗ്ര​ഹ സ്റ്റേ​ഷ​നാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളും എ​ത്തി​യ​ത് റെ​യി​ല്‍​വെ ബ​ജ​റ്റി​ലൂ​ടെ പി​ന്നീ​ട് എ​ല്ലാം ആ​വി​യാ​കു​ന്ന സ്ഥി​തി​യാ​ണ്. സ്ഥ​ല പ​രി​മി​തി മൂ​ലം വീ​ര്‍​പ്പു​മു​ട്ടു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ന്‍ നേ​മ​ത്തി​ന് ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഏ​രി​യാ സെ​ക്ര​ട്ട​റി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പു​ത്ത​ൻ​ക​ട വി​ജ​യ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എം. ബ​ഷീ​ർ, എ​സ്. കെ. ​പ്രീ​ജ, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​മ​ല്ലി​ക, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ർ പ്ര​ദീ​പ്കു​മാ​ർ , എ​സ്.​കെ. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.