പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ചു
Tuesday, July 5, 2022 11:52 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​ര്‍ ന​ദി​യു​ടെ അ​രു​വി​പ്പു​റം ഭാ​ഗ​ത്തെ പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 51 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ഇ​റി​ഗേ​ഷ​ന്‍ ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ പ്ര​വൃ​ത്തി​യു​ടെ വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ച്ചു. നെ​യ്യാ​റി​നോ​ട് ചേ​ര്‍​ന്ന അ​രു​വി​പ്പു​റം പാ​ഞ്ചി​ക്കാ​ട് റോ​ഡി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് 25 മീ​റ്റ​റോ​ളം താ​ഴെ നെ​യ്യാ​റി​ലേ​യ്ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. പി​ന്നീ​ട് പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും പാ​ര്‍​ശ്വ​ഭി​ത്തി​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചു.
അ​രു​വി​പ്പു​റം ക്ഷേ​ത്രം വ​ഴി നെ​യ്യാ​റ്റി​ൻ​ക​ര​യ്ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ റോ​ഡാ​ണി​ത്.