ആ​രാ​ധ​നാ​ല​യ​ത്തി​നു മു​ക​ളി​ൽ​ക്ക‍​യ​റി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Tuesday, July 5, 2022 11:52 PM IST
വി​ഴി​ഞ്ഞം: പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. ഭ​ർ​ത്താ​വി​നോ​ട് പി​ണ​ങ്ങി ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ന് മു​ക​ളി​ൽ ക​യ​റി താ​ഴേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​നു​ര​ജ്ഞ​ന​ത്തി​ലൂ​ടെ താ​ഴെ​യി​റ​ക്കി. വി​ദേ​ശ​ത്ത് നി​ന്ന് തി​രി​കെ​യെ​ത്തി​യ ഭ​ർ​ത്താ​വ് ത​ന്നെ​യും മ​ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​മാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ കോ​ട്ട​പ്പു​റം സ്വ​ദേ​ശി മു​പ്പ​ത്തി​ര​ണ്ട് കാ​രി​യാ​ണ് അ​ധി​കൃ​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും വ​ട്ടം ക​റ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പതോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം.
പ​ള്ളി ഗോ​പു​ര​ത്തി​ന്‍റെ ആ​റാം നി​ല​ക്ക​പ്പു​റ​മു​ള്ള ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ യു​വ​തി കു​ടും​ബ പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ താ​ഴേക്ക് ചാ​ടു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. കൈ​ക്കു​ഞ്ഞ​ട​ക്കം ര​ണ്ട് മ​ക്ക​ളെ​യും മാ​താ​വി​നെ​യും ​താ​ഴെ നി​ർ​ത്തി​യ ശേഷ​മാ​യി​രു​ന്നു ഭീ​ഷ​ണി. സാ​ധാ​ര​ണ ഗ​തി​യി​ൽ ഗോ​പു​ര​വാ​തി​ൽ പൂ​ട്ടു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യി​ന്‍റ​ടി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗേ​റ്റ് തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തു​വ​ഴി​യാ​ണ് യു​വ​തി മു​ക​ളി​ൽ ക​യ​റി​യ​ത്. വി​ഴി​ഞ്ഞം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഗോ​പു​ര​ത്തി​ൽ ക​യ​റി യു​വ​തി​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ആ​ദ്യ ശ്ര​മം പാ​ഴാ​യി. തു​ട​ർ​ന്ന് പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി. വി​ഴി​ഞ്ഞം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ.​അ​ജ​യ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ച് യു​വ​തി​യെ താ​ഴെ​യി​റ​ക്കി. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ത്ത് തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം ഇ​രു​വ​രെ​യും വി​ട്ട​യ​ച്ചു.