പ​ട്ടാ​പ​ക​ൽ ആ​റു പ​വ​ൻ ക​വ​ർ​ന്നു
Tuesday, July 5, 2022 11:52 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ട്ടാ​പ​ക​ൽ വീ​ട്ടി​ൽ നി​ന്നും ആ​റു പ​വ​ൻ ക​വ​ർ​ന്ന​താ​യി പ​രാ​തി. കു​റ്റി​ച്ച​ൽ ക​രും​ഭൂ​ത​ത്താ​ൻ പാ​റ​യി​ൽ സു​മ​യ്യാ​ബീ​വി​യു​ടെ​എ.​എ​സ് മ​ൻ​സി​ലി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന തെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ നി​ഗ​മ​നം. അ​ല​മാ​ര​യി​ൽ തു​ണി​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു സ്വ​ർ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ ജോ​ലി​ക്കാ​രി​യും സു​ഖ​മി​ല്ലാ​ത്ത ഒ​രാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി വീട്ടുകാർ പ​റ​യു​ന്നു. വീ​ടി​ന്‍റെ മു​ന്നി​ലെ ഗേ​റ്റും വാ​തി​ലു​ക​ളും തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. അ​ന്വേഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​സ്റ്റ​റിം​ഗ്:
11 വ​രെ നീ​ട്ടി

നെ​ടു​മ​ങ്ങാ​ട് :ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് 2019 ഡി​സം​ബ​ർ 31വ​രെ​യു​ള്ള സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് 11വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. മ​സ്റ്റ​റിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

അ​ധ്യാ​പ​ക ഒ​ഴി​വ്

വെ​ള്ള​റ​ട: ആ​നാ​വൂ​ര്‍ ഗ​വ. എ​ച്ച്എ​സ്എ​സി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹി​സ്റ്റ​റി വി​ഷ​യ​ത്തി​ല്‍ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് എ​ട്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് അ​ഭി​മു​ഖം ന​ട​ത്തും.