അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച​തു ചു​മ​ത​ല​യി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ
Tuesday, July 5, 2022 11:52 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : വ്യാ​ജ കെ​ട്ടി​ട ന​ന്പ​ർ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കോ​ർ​പ​റേ​ഷ​നി​ലെ ഇ​ട​തു യൂ​ണി​യ​നെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം.
കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ഹൈ​ജാ​ക്കു ചെ​യ്യു​ന്നൂ​വെ​ന്നും ഇ​താ​ണ് അ​ഴി​മ​തി​യ്ക്കു കാ​ര​ണ​മെ​ന്നും പ്ര​തി​പ​ക്ഷം പ്ര​ത്യ​ക്ഷ​മാ​യി പ​റ​യു​ന്പോ​ൾ പ​രോ​ക്ഷ​മാ​യി അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്താ​ങ്ങു​ക​യാ​ണു ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല പ്ര​മു​ഖ​ർ. എ​ന്നാ​ൽ കേ​ശ​വ​ദാ​സ​പു​ര​ത്തെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ത്തി​നു ന​ന്പ​ർ ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച​ത് വാ​ർ​ഡി​ന്‍റെ ചു​മ​ത​ല ഇ​ല്ലാ​ത്ത റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​രു​ടെ യൂ​സ​ർ നെ​യി​മും പാ​സ് വേ​ഡും ചോ​ർ​ത്തി​യെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
തി​രു​വ​ല്ലം സോ​ണ​ൽ ഓ​ഫീ​സി​ലെ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റു​ടെ പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണു വി​വാ​ദ കെ​ട്ടി​ട​ത്തി​നു ന​ന്പ​ർ ന​ൽ​കാ​നു​ള്ള ഫ​യ​ൽ പ​രി​ശോ​ധി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ന്പ്യൂട്ട​ർ രേ​ഖ​ക​ൾ ചോ​ർ​ത്തി​യു​ള്ള ഫ​യ​ൽ നീ​ക്ക​ത്തി​നു പി​ന്നി​ൽ വ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണു പോ​ലീ​സ്. ഇ​ന്ന​ലെ ആ​സ്ഥാ​ന ഓ​ഫീ​സി​ലെ എ​ൻ​ജി​നി​യ​റിം​ഗ്, റ​വ​ന്യു വി​ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ർ​പ​റേ​ഷ​നി​ലെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് തെ​ളി​വെ​ടു​ത്തു.