മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, July 5, 2022 11:52 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​രോ​ഗ്യ ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം, മു​ക്കോ​ല മ​ത്സ്യ മാ​ർ​ക്ക​റ്റ്, വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഫോ​ർ​മാ​ലി​ൻ അ​ട​ക്ക​മു​ള്ള മാ​ര​ക രാ​സ​വ​സ്തു​ക്ക​ളി​ൽ മു​ക്കി ലോ​ഡു ക​ണ​ക്കി​ന് മ​ത്സ്യം ജി​ല്ല​യി​ൽ വി​പ​ണ​നം ന​ട​ത്തു​ന്നു​വെ​ന്ന് ക​ണ്ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് ന​ഗ​ര​സ​ഭ വി​ഴി​ഞ്ഞം സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് പ​റ​ഞ്ഞു. വി​ഴി​ഞ്ഞം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം, മു​ക്കോ​ല മ​ത്സ്യ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് 25 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് കി​റ്റ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ഫോ​ർ​മാ​ലി​ൻ ക​ല​രാ​ത്ത മ​ത്സ്യ​മാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ​താ​യി കോ​വ​ളം സ​ർ​ക്കി​ൾ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്ടി ഓ​ഫീ​സ​ർ സി.​വി. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് , ന​ഗ​ര​സ​ഭ വി​ഴി​ഞ്ഞം സോ​ണ​ൽ, വി​ഴി​ഞ്ഞം പ്ര​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ അ​നു​ജ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭ സോ​ണ​ൽ ജെ​എ​ച്ച്ഐ ര​ജി​ത, ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.