ചെ​ങ്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്‌ അ​ല​ത്ത​റ​ക്ക​ൽ ശാ​ഖ​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, July 5, 2022 12:00 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ചെ​ങ്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്‌ അ​ല​ത്ത​റ​ക്ക​ൽ ശാ​ഖ​യു​ടെ 16-ാ മ​ത് വാ​ർ​ഷി​കം ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​ജ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ബാ​ങ്ക്‌ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സൈ​മ​ൺ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത്ത് കു​മാ​ർ പ്ര​സം​ഗി​ച്ചു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ജെ. ​വി​ജ​യ​ൻ, ജെ. ​നി​ർ​മ​ല​കു​മാ​രി, ജി. ​വി​ജ​യ​ൻ, സെ​ക്ര​ട്ട​റി വി.​വി. വി​മ​ൽ, സ​ഹ​കാ​രി​ക​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വ്

നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ ടീ​ച്ച​ർ (സോ​ഷ്യ​ൽ സ​യ​ൻ​സ്) ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക (ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍) ഒ​രു ഒ​ഴി​വു​ണ്ട്. ഹൈ​സ്കൂ​ൾ ത​ല​ത്തി​ല്‍ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ യോ​ഗ്യ​തു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് എ​ട്ടി​ന് രാ​വി​ലെ 10:30ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖത്തിൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
യോ​ഗ്യ​ത, എ​ക്സ്പീ​രി​യ​ൻ​സ് എ​ന്നി​വ​യു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 0472 2812686, 9447376337.