മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സപ്ത​തി സ്മാ​ര​ക മ​ദ​ർ തെ​രേ​സാ കെ​യ​ർ​ഹോം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, July 5, 2022 12:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ സത്പതി സ്മാ​​ര​​ക​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​ന​​ത്ത് മ​​ദ​​ർ തെ​​രേ​​സാ കെ​​യ​​ർ​​ഹോം സ​​ജ്ജ​​മാ​​യി. വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കു​​മാ​​യാ​​ണ് ഈ ​​ആ​​ത്മീ​​യ സാ​​ന്ത്വ​​ന പ​​രി​​ച​​ര​​ണ കേ​​ന്ദ്രം സ​​ജ്ജ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ 74-ാം ജ​​ന്മ​​വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഇ​​ന്ന് കെ​​യ​​ർ ഹോം ​​നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും. കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​​വും ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ക്കും.
വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യു​​ടെ എ​​തി​​ർ​​വ​​ശ​​ത്താ​​ണ് 13000 ച​​തു​​ര​​ശ്ര അ​​ടി​​യി​​ൽ ഇ​​രു​​നി​​ല​​ക്കെ​​ട്ടി​​ടം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും താ​​മ​​സ സൗ​​ക​​ര്യ​​ത്തി​​നും ഭ​​ക്ഷ​​ണ​​ത്തി​​നു​​മൊ​​പ്പം ആ​​ത്മീ​​യ ശു​​ശ്രൂ​​ഷ​​ക​​ളും കൗ​​ണ്‍​സ​​ലിം​​ഗും ഈ ​​കേ​​ന്ദ്ര​​ത്തി​​ൽ സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും.
ഈ ​​കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നും ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക​​യി​​ൽ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​വും ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് കെ​​യ​​ർ​​ഹോ​​മി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​യിം​​സ് പ​​ഴ​​യ​​മ​​ഠം, ബ​​ർ​​സാ​​ർ ഫാ. ​​സൈ​​ജു അ​​യ്യ​​ങ്ക​​രി എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.