"മി​ക​വ് 22': വിദ്യാർഥികളെ അനുമോദിച്ചു
Tuesday, July 5, 2022 12:00 AM IST
നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് ചെ​റി​യ​കൊ​ണ്ണി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "മി​ക​വ് 22' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി നി​ർ​വ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. സ​ന്തോ​ഷ്, ജെ. ​ശോ​ഭ​ന​ദാ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഓ​മ​ന, എ​സ്.​ആ​ർ. അ​രു​ൺ കു​മാ​ർ, ചെ​റി​യ​കൊ​ണ്ണി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്മാ​രെ നി​യ​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലേ​ക്ക് രാ​ത്രി​കാ​ല അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സാ സേ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്മാ​രെ നി​യ​മി​ക്കു​ന്നു. വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വാ​ണ്. കേ​ര​ള സ്റ്റേ​റ്റ് വെ​റ്ററി​ന​റി കൗ​ണ്‍​സി​ല്‍ ര​ജി​ട്രേ​ഷ​ന്‍ ഉ​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നാ​ളെ രാ​വി​ലെ 11ന് ​ത​മ്പാ​നൂ​രി​ലു​ള്ള ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ അ​നി​മ​ല്‍ ഹ​സ്ബ​ന്‍​ഡ​റി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0471 2330736.