"പ​റു​ദീ​സ​യി​ലെ ക​നി' ഇ​താ ഇ​വി​ടെ; ഗാ​ഗ് ഫ്രൂ​ട്ടി​ന്‍റെ നി​റ​വി​ൽ ന​യ​നം വീ​ട്
Monday, July 4, 2022 11:59 PM IST
കാ​ട്ടാ​ക്ക​ട : "പ​റു​ദീ​സ​യി​ലെ ക​നി' എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​യ​റ്റ്നാം സ്വ​ദേ​ശിയായ ഗാ​ഗ് പ​ഴം വി​ള​യി​ച്ച് ഐ​ടി​ഐ അ​ധ്യാ​പ​ക​ൻ. ഊ​രൂ​ട്ട​ന്പ​ല​ത്തെ ന​യ​നം വീ​ട്ടി​ലാ​ണ് ചെ​റു​തും വ​ലു​തു​മാ​യ ഗാ​ഗ് പ​ഴ​ങ്ങ​ൾ വി​ള​വെ​ടു​ക്കാ​റാ​യി ചു​വ​ന്നു പ​ഴു​ത്തു നി​ൽ​ക്കു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന ഇ​വ അ​ടു​ത്ത കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ൽ കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യത്.

മ​ല​യി​ൻ​കീ​ഴ് ഗ​വ ഐ​ടി​ഐ​യി​ൽ അ​ധ്യാ​പ​ക​നാ​യ ബി​നി​ത്തും ഭാ​ര്യ ആ​ശ​യു​മാ​ണ് കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന ഗാ​ഗ് പ​ഴ​ങ്ങ​ൾ വി​ള​യി​ച്ചെ​ടു​ത്ത​ത്. ഇ​ത്ത​രം പ​ഴ​ങ്ങ​ളോ​ട് കൗ​തു​ക​മു​ള്ള ബി​നി​ത്ത് ചാ​ല​ക്കു​ടി​യി​ലെ ഒ​രു സു​ഹൃ​ത്തി​ൽ നി​ന്നും വാ​ങ്ങി​യെ​ത്തി​ച്ച ആ​റു വി​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് മു​ള​ച്ചു കി​ട്ടി​യ​ത്. അ​തും ആ​ണും പെ​ണ്ണും ഇ​ന​ത്തി​ലു​ള്ള​വ​യാ​യ​തു​കൊ​ണ്ട് ത​ന്നെ വ​ള​ർ​ന്നു പൂ​ത്തു പ​രാ​ഗ​ണം ന​ട​ന്നു. ഇ​ന്ന് ന​യ​നം വീ​ട്ടി​ലെ മ​ട്ടു​പ്പാ​വി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് പ​ച്ച​യും മ​ഞ്ഞ​യും ഓ​റ​ഞ്ചും പി​ന്നെ ചു​വ​പ്പും നി​റ​ത്തി​ലു​ള്ള ഫ​ല​ങ്ങ​ളാ​ലാ​ണ്. മു​ള്ള​ൻ ച​ക്ക​യോ​ട് രൂ​പ സാ​ദൃ​ശ്യം ഉ​ള്ള ഇ​വ കീ​റി​മു​റി​ച്ചാ​ൽ കൊ​ക്കോ കാ​യ പോ​ലെ തോ​ന്നും. ഉ​ള്ളി​ൽ ക​ടും ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള മാ​ത​ള​മാ​ണു​ള്ള​ത്. ഇ​താ​ണ് ഭ​ക്ഷ​ണ യോ​ഗ്യ​മാ​യ​ത്. ഉ​ള്ളി​ലെ വി​ത്തി​ൽ നി​ന്നും പ​ൾ​പ്പ് പോ​ലെ വേ​ർ​തി​രി​ച്ചു ജൂസാ​ക്കി​യും ക​ഴി​ക്കാം. സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, എ​ണ്ണ​ക​ൾ, ഔ​ഷ​ധം എ​ന്നി​വ​യ്ക്കെ​ല്ലാം ഗാ​ഗ് ഫ​ലം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. കി​ലോ​യ്ക്ക് ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം രൂ​പ​യാ​ണ് വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​രു ഗാ​ഗ് പഴം ത​ന്നെ ഒ​രു കി​ലോ​യോ​ളം വ​രും. ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്ത​തെ​ന്നു ബി​നി​ത്ത് പ​റ​യു​ന്നു. പ​രാ​ഗ​ണ​ത്തി​നാ​യി തേ​നീ​ച്ച​യെ​യും വ​ള​ർ​ത്തു​ന്നു​ണ്ട് ഇ​വി​ടെ. വി​ത്തു മു​ള​ച്ചാ​ൽ ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ ഗാ​ഗ് വി​ള​വെ​ടു​പ്പ് ന​ട​ത്താം. കേ​ര​ള​ത്തി​ൽ ന​ല്ല രീ​തി​യി​ൽ ഗാ​ഗ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഇ​തി​നാ​യി ന​ല്ലൊ​രു വി​പ​ണി സ​ജ്ജ​മാ​കു​ക​യും ചെ​യ്താ​ൽ ഗാ​ഗ് പ​ഴ​ങ്ങ​ൾ മി​ക​ച്ച വ​രു​മാ​നം നേ​ടി​ത്ത​രു​മെ​ന്ന് ബി​നി​ത്ത് പ​റ​യു​ന്നു.

ഗാ​ഗി​നെ കൂ​ടാ​തെ ഡ്രാ​ഗ​ൻ ഫ്രൂ​ട്ട്, മു​ന്തി​രി,ലോ​ങ്ങ​ൻ, റം​ബൂ​ട്ടാ​ൻ, അ​ബി തു​ട​ങ്ങിയ എ​ക്സോ​ട്ടി​ക് ഫ​ല​ങ്ങ​ളും ന​യ​നം വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​ണ്ട്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഡ്രൈ​വിം​ഗ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ്കൂ​ട്ട​റി​ൽ ടെ​സ്റ്റ് റൈ​ഡ് ന​ട​ത്തു​ന്ന​ത് മു​ന്തി​രി വ​ള​ർ‌​ത്തി​യി​രി​ക്കു​ന്ന പ​ന്ത​ലി​ന്‍റെ ത​ണ​ലി​ലൂ​ടെ​യാ​ണെ​ന്ന​തും ഇ​വി​ടെ ശ്ര​ദ്ധേ​യ​മാ​ണ്. അ​ധ്യാ​പ​ക​നാ​യ ബി​നി​ത്തി​ന്‍റെ ഭാ​ര്യ ആ​ശ​യാ​ണ് ഊ​രൂ​ട്ട​മ്പ​ല​ത്ത് പൂ​രം ഡ്രൈ​വിം​ഗ് സ്കൂ​ളും പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​വും ന​ട​ത്തു​ന്ന​ത്. മ​ക്ക​ളാ​യ രൂ​പ​ൻ, വൈ​ശാ​ഖ്, ന​യ​ന, ക​ല്യാ​ണി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.