അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 4, 2022 11:59 PM IST
നെ​ടു​മ​ങ്ങാ​ട്: എ​സ്എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​മ​ന്യു അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക​ട​ന​വും അ​നു​സ്മ​ര​ണ യോ​ഗ​വും എ​സ്എ​ഫ്ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ. ദി​പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് തേ​ക്ക​ട അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ സെ​ക്ര​ട്ട​റി ബി​പി​ൻ.​എ. കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ൽ.​എ​സ്. ലി​ജി​ൻ, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ​ഷ മൂ​ഴി, ശ്രീ​ജി​ത്ത് വെ​മ്പാ​യം, അ​നൂ​പ് പ​ന​ച്ച​മൂ​ട്, ജെ.​യു. ജി​ഷ്ണു, അ​നാ​മി​ക ആ​നാ​ട്, റോ​ഷ​ൻ പൂ​വ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തേ​ക്ക​ട ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​റ്റി​നാ​ട് അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ. ദി​പി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ യോ​ഗം ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നു മാ​ട​ൻ​ന​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.