എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു
Monday, July 4, 2022 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ്, സി​വി​ല്‍ സ​ര്‍​വീ​സ്, ഐ​ഐ​ടി, എ​ന്‍​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു.
ഒ​രു വ​ര്‍​ഷ​ത്തെ റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ച്ചിം​ഗി​നാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ല്‍ ഫി​സി​ക്സ്/​കെ​മി​സ്ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ള്‍​ക്ക് 85 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ​വ​രോ, മു​ന്‍​വ​ര്‍​ഷം ന​ട​ത്തി​യ നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ 40 ശ​ത​മാ​നം മാ​ര്‍​ക്ക് ല​ഭി​ച്ച​വ​രോ ആ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ മ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ര്‍​ഥി​ക്ക് ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത. അ​പേ​ക്ഷാ ഫോ​മും വി​ശ​ദ വി​വ​ര​ങ്ങ​ളും ഫി​ഷ​റീ​സ് മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ (മേ​ഖ​ല) അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ലൈ 19.