മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു
Monday, July 4, 2022 11:59 PM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് അ​ണ​പ്പാ​ട് ബാ​ല​കൃ​ഷ്ണ വി​ലാ​സം വി​ജ​യ​കു​മാ​രി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വീ​ടി​ന് പി​ൻ​വ​ശ​ത്തു നി​ന്ന തേ​ക്ക് മ​രം വീ​ണ​ത്.​സം​ഭ​വ സ​മ​യ​ത്ത് വി​ജ​യ​കു​മാ​രി​യും സ​ഹോ​ദ​രി ഓ​മ​ന​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വി​ധ​വ​യാ​യ വീ​ജ​യ​കു​മാ​രി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ പു​റ​ക് വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ചു​വ​രു​ക​ൾ​ക്ക് വി​ള്ള​ലും വീ​ണി​ട്ടു​ണ്ട്.

നെ​ടു​മ്പ​റ​മ്പി​ലെ മൂ​ന്നു
ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി നെ​ടു​മ്പ​റ​മ്പി​ലെ മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി. മ​ഹാ​ദേ​വ​പു​രം മാ​ട​ൻ​ന​ട ദേ​വീ ക്ഷ​ത്രം, കോ​ടാ​ലി​ക്കോ​ണം ക്ഷേ​ത്രം, ഊ​രൂ​പൊ​യ്ക ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മ​ഹാ​ദേ​വ​പു​രം ക്ഷേ​ത്ര​ത്തി​ലെ അ​ക​ത്തെ കാ​ണി​ക്ക വ​ഞ്ചി ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും മോ​ഷ​ണം​പോ​യ നി​ല​വി​ള​ക്കു​ക​ളും കു​ത്തു​വി​ള​ക്കും ഉ​രു​ളി​യും സ​മീ​പ​ത്തെ ഒ​രു പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.