പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത ഉദ്ഘാടനം ചെയ്തു
Monday, July 4, 2022 11:59 PM IST
ക​ല്ല​റ: പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും കാ​ർ​ഷി​ക ക​ർ​മ സേ​ന​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക​സ​ഭ​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​ന​വും വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് വാ​രാ​ച​ര​ണ​വും കാ​ർ​ഷി​ക സെ​മി​നാ​റും ന​ട​ത്തി. ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. ഷാ​ഫി നി​ർ​വ​ഹി​ച്ചു.
വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ഷീ​ജ പു​ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ ശ്രു​തി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് ജോ​യി, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ശ്രീ​ക​ല, മ​ഞ്ജു സു​നി​ൽ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ പ​ഴ​വി​ള, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ശ്വ​തി പ്ര​ദീ​പ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ബി.​എ​ൽ. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.