നി​ര​ണം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സ​ഭൈ​ക്യം പ്ര​ക​ട​മാ​ക്കു​ന്ന ഐ​ക്ക​ണ്‍ പ്ര​തി​ഷ്ഠി​ച്ചു
Monday, July 4, 2022 11:59 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ശു​​ദ്ധ പ​​ത്രോ​​സ്, വി​​ശു​​ദ്ധ അ​​ന്ത്ര​​യോ​​സ്, വി​​ശു​​ദ്ധ തോ​​മ്മാ എ​​ന്നീ ശ്ലീ​​ഹ​​ന്മാ​​ർ സ്ഥാ​​പി​​ച്ച വി​​വി​​ധ സ​​ഭ​​ക​​ളു​​ടെ ഐ​​ക്യം പ്ര​​ക​​ട​​മാ​​ക്കു​​ന്ന ഐ​​ക്ക​​ണ്‍ നി​​ര​​ണ​​ത്തെ മാ​​ർ​​ത്തോ​​മ്മാ ശ്ലീ​​ഹാ​​യു​​ടെ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​തി​​ഷ്ഠി​​ച്ചു. ഫാ.​​ജേ​​ക്ക​​ബ് കൂ​​രോ​​ത്ത് രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത ഈ ​​ഐ​​ക്ക​​ണ്‍ ദു​​ക്റാ​​ന തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ആ​​ശീ​​ർ​​വ​​ദി​​ച്ചു പ്ര​​തി​​ഷ്ഠ ന​​ട​​ത്തി.
ര​​ണ്ടാം​​ വ​​ത്തി​​ക്കാ​​ൻ കൗ​​ണ്‍​സി​​ലി​​നെ തു​​ട​​ർ​​ന്നു​​ള്ള സ​​ഭൈ​​ക്യ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളു​​ടെ പു​​രോ​​ഗ​​തി​​യെ തു​​ട​​ർ​​ന്ന് പാ​​ശ്ചാ​​ത്യ സ​​ഭാ പാ​​ര​​ന്പ​​ര്യ​​ത്തി​​ലു​​ള്ള പ്രോ​​ട്ട​​സ്റ്റ​​ന്‍റ്, ഗ്രീ​​ക്ക് സ​​ഭ​​ക​​ളു​​മാ​​യു​​ള്ള ബ​​ന്ധം വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യി പ​​ത്രോ​​സ്, അ​​ന്ത്ര​​യോ​​സ് ശ്ലീ​​ഹ​​ന്മാ​​ർ ത​​മ്മി​​ൽ സാ​​ഹോ​​ദ​​ര്യം പ​​ങ്കു​​വ​​യ്ക്കു​​ന്നു​​ണ്ട്.
പ​​ത്രോ​​സ് ല​​ത്തീ​​ൻ സ​​ഭ​​യെ​​യും അ​​ന്ത്ര​​യോ​​സ് ഗ്രീ​​ക്ക് സ​​ഭ​​യെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്നു. സു​​റി​​യാ​​നി പാ​​ര​​ന്പ​​ര്യ​​ത്തി​​ലു​​ള്ള സ​​ഭ​​ക​​ളു​​ടെ സ്ഥാ​​പ​​ക​​നാ​​യ മാ​​ർ തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ സ​​ഭാ​​പാ​​ര​​ന്പ്യ​​ത്തെ​​ക്കു​​റി​​ച്ച് ശ​​രി​​യാ​​യ അ​​വ​​ബോ​​ധം സാ​​ർ​​വ​​ത്രി​​ക സ​​ഭാ​​ത​​ല​​ത്തി​​ൽ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. സാ​​ർ​​വ​​ത്രി​​ക സ​​ഭ​​യു​​ടെ സ​​ഭൈ​​ക്യ രം​​ഗ​​ത്ത് പ​​ത്രോ​​സ്, അ​​ന്ത്ര​​യോ​​സ് ശ്ലീ​​ഹ​​ന്മാ​​രു​​ടെ തു​​ല്യ​​പ​​ദ​​വി​​യു​​ള്ള വി​​ശു​​ദ്ധ തോ​​മ്മാ​​ശ്ലീ​​ഹാ​​യു​​ടെ സ​​ഭാ പൈ​​തൃ​​ക​​ത്തി​​നും പ്രാ​​ധാ​​ന്യം ന​​ൽ​​കേ​​ണ്ട​​തു​​ണ്ടെ​​ന്ന് മ​​ല്പാ​​ൻ റ​​വ.​​ഡോ. മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ പ​​റ​​ഞ്ഞു.
ഇ​​തി​​നു സ​​ഹാ​​യ​​ക​​മാ​​യ വി​​ധ​​ത്തി​​ലാ​​ണ് വി​​ശു​​ദ്ധ പ​​ത്രോ​​സി​​നോ​​ടും അ​​ന്ത്ര​​യോ​​സി​​നോ​​ടും തോ​​മ്മാ​​ശ്ലീ​​ഹാ​​യെ​​യും സാ​​ഹോ​​ദ​​ര്യ​​ത്തി​​ൽ ഒ​​ന്നി​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള ഐ​​ക്ക​​ണ്‍ നി​​ര​​ണം മാ​​ർ​​ത്തോ​​മ്മാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ സ്ഥാ​​പി​​ച്ച​​ത്.