കോ​വ​ള​ത്ത് 417 പ​ട്ട​യ​ങ്ങ​ളുടെ വി​ത​ര​ണ​ം: നടപടികൾ അന്തിമഘട്ടത്തിലെന്ന് മ​ന്ത്രി രാജൻ
Monday, July 4, 2022 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 417 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണ​ത്തി​നു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. 33 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള​ള​തും 384 പ​ട്ട​യ അ​പേ​ക്ഷ​ക​ൾ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​വി​ധ​ഘ​ട്ട ന​ട​പ​ടി​ക​ളി​ലു​മാ​ണ്. പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്നും എം. ​വി​ൻ​സ​ന്‍റി​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി അ​റി​യി​ച്ചു. കോ​വ​ള​ത്തെ തീ​ര​ദേ​ശ വി​ല്ലേ​ജു​ക​ളി​ലെ പ​ട്ട​യ വി​ഷ​യം സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചു വ​രു​ന്നു. പ​ട്ട​യ​ത്തി​നു അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള 316 അ​പേ​ക്ഷ​ക​രു​ടെ ഭൂ​മി കേ​ര​ള​ത്തി​ന്‍റെ ക​ഡാ​സ്ട്ര​ൽ സ​ർ​വേ അ​തി​ർ​ത്തി​ക്ക് പു​റ​ത്തു​ള്ള ക​ട​ൽ പു​റ​ന്പോ​ക്കി​ൽ​പ്പെ​ട്ട​താ​ണ്. ഈ ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ങ്കി​ൽ സെ​ൻ​ട്ര​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​മ​തി​യോ​ടെ സ​ർ​വേ ന​ട​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണം. കേ​ര​ളം അ​ടു​ത്ത നാ​ലു വ​ർ​ഷം കൊ​ണ്ട് സ​ന്പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ൽ സ​ർ​വേ ചെ​യ്യു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ഇ​ത്ത​രം ഭൂ​മി​ക​ൾ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി സ​ർ​വേ ചെ​യ്ത് രേ​ഖ​ക​ൾ ത​യാ​റാ​ക്കി തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി കൂ​ടി വാ​ങ്ങി അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന വി​ഷ​യം പ​രി​ഗ​ണി​ക്കും. സ​ർ​വേ​യു​ടെ ലാ​ൻ​ഡി​ൽ​പ്പെ​ട്ട​തും ക​ട​ൽ പു​റ​ന്പോ​ക്ക് എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട​തു​മാ​യ 469 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് തീ​ര​ദേ​ശ പ​രി​പാ​ല​ന അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി​യും പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ആ​വ​ശ്യ​മാ​ണ്. ഇ​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.