ത​ല​സ്ഥാ​ന ന​ഗ​ര​സ​ഭ​യി​ലും കെ​ട്ടി​ട ന​ന്പ​ർ ത​ട്ടി​പ്പ്
Monday, July 4, 2022 11:24 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : സാ​ന്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ പെ​ട്ട് ഉ​ഴ​ലു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​ക്കി കെ​ട്ടി​ട ന​ന്പ​ർ ത​ട്ടി​പ്പ്. കേ​ശ​വ​ദാ​സ​പു​രം വാ​ർ​ഡി​ൽ മ​ര​പ്പാ​ല​ത്തു താ​മ​സ​ക്കാ​ര​നാ​യ അ​ജ​യ​ഘോ​ഷി​ന്‍റെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യു​ള്ള കെ​ട്ടി​ട​ത്തി​നാ​ണു ഫെ​ബ്രു​വ​രി​യി​ൽ ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച ന​ന്പ​ർ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ടി​സി 15/ 2909 (1), ടി​സി 15/ 2909 (2) എ​ന്നീ ന​ന്പ​രു​ക​ളാ​ണ് ന​ൽ​കി​യ​തെ​ന്നു റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ര​ണ്ട ു താ​ത്കാ​ലി​ക ഡാ​റ്റാ എ​ൻ​ട്രി ജീ​വ​ന​ക്കാ​രെ ത​ത്‌​സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്തു. മേ​യ​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ത​ട്ടി​പ്പു ക​ണ്ടെ ത്തി​യ​തെ​ന്നു മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഈ ​ത​ട്ടി​പ്പി​നു പി​ന്നി​ൽ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്നു​ള്ള​താ​ണു മ​റ്റൊ​രു കാ​ര്യം. ഡാ​റ്റാ എ​ൻ​ട്രി ജീ​ന​ക്കാ​ർ​ക്കു മാ​ത്ര​മാ​യി കെ​ട്ടി​ട ന​ന്പ​രി​ൽ ത​ട്ടി​പ്പു ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്ന​തും വ​സ്തു​ത​യാ​ണ്.​വ്യാ​ജ ന​ന്പ​ർ ന​ൽ​കി​യി​രി​ക്കു​ന്ന കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​തെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​ഞ്ച​യ സോ​ഫ്റ്റു​വെ​യ​റി​ന്‍റെ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ചാ​ണു ത​ട്ടി​പ്പു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​യൂ​സ​ർ നെ​യി​മും പാ​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച ര​ണ്ട ു ജീ​വ​ന​ക്കാ​രെ​യാ​ണു ഇ​പ്പോ​ൾ മാ​റ്റി​യി​രി​ക്കു​ന്ന​ത്. കു​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നാ​ലേ ഇ​വ​രാ​ണോ പ്ര​തി​ക​ളെ​ന്നു മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു മേ​യ​ർ വ്യ​ക്ത​മാ​ക്കി.
ന​ഗ​ര​സ​ഭ പ്ര​ധാ​ന ആ​സ്ഥാ​ന​ത്തെ ഓ​ഫീ​സ്, ഫോ​ർ​ട്ട്, നേ​മം സോ​ണ​ൽ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​നു​വ​ദി​ച്ച കെ​ട്ടി​ട ന​ന്പ​രു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ആ​കെ 1686 കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ന്പ​ർ ന​ൽ​കി​യ​തി​ൽ 312 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് പി​ടി​കൂ​ടി​യ​ത്. വ്യാ​ജ ന​ന്പ​ർ ക​ഴി​ഞ്ഞ ജ​നു​വ​രി 28 ന് ​രാ​വി​ലെ 8.26 നാ​ണ് ഫ​യ​ൽ ക​ന്പ്യൂ​ട്ട​റി​ൽ എ​ന്‍റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റു​ടെ പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച് 8.30 ന് ​പ​രി​ശോ​ധി​ക്കു​ക​യും 8.37 ന് ​റ​വ​ന്യൂ ഓ​ഫീ​സ​റു​ടെ പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച് ന​ന്പ​ർ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.
സാ​ധാ​ര​ണ​യാ​യി ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു ന​ന്പ​ർ ന​ൽ​കു​ന്ന​തു റ​വ​ന്യൂ വ​കു​പ്പാ​ണ്. ഇ​വി​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ നി​ർ​മാ​ണം നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത​തി​നാ​ൽ ന​ന്പ​ർ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തി​നാ​ലു​മാ​ണു വ്യാ​ജ ന​ന്പ​ർ ന​ൽ​കി​യെ​ന്ന​താ​ണു കോ​ർ​പ​റേ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ക​ണ്ടെ​ത്ത​ൽ. വ്യാ​ജ കെ​ട്ടി​ട ന​ന്പ​ർ ന​ൽ​കി​യ​തു ഓ​ഫീ​സ് സ​മ​യ​ത്ത് അ​ല്ലാ​യെ​ന്നും ഇ​തി​നാ​യി ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ എ​ത്തി​യെ​ന്നും മേ​യ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ മാ​ത്ര​മ​ല്ല മ​റ്റു ചി​ല​ർ​ക്കു കൂ​ടി ഈ ​ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട്.
കെ​ട്ടി​ട നി​കു​തി വെ​ട്ടി​പ്പി​ലും പി​ന്നോ​ക്ക ക്ഷേ​മ ഫ​ണ്ടി​ലെ ത​ട്ടി​പ്പി​ലും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണു മ​റ്റൊ​രു ത​ട്ടി​പ്പു കൂ​ടി പു​റ​ത്തു​വ​രു​ന്ന​തും മേ​യ​ർ ത​ന്നെ അ​തു സ്ഥി​രീ​ക​രി​ക്കു​ന്ന​തും. സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​സ​മി​തി​യ്ക്കു കെ​ട്ടി​ട നി​കു​തി ത​ട്ടി​പ്പ് വ​ലി​യ പ്ര​തി​സ​ന്ധി​യാ​കും ഉ​യ​ർ​ത്തു​ക.