സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ
Monday, July 4, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: 26-ാമ​ത് പി.​എ​ൻ.​പ​ണി​ക്ക​ർ ദേ​ശീ​യ വാ​യ​ന​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ജി​ല്ലാ​ത​ല​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ആ​യു​ർ​വേ​ദ കോ​ള​ജി​ന് സ​മീ​പ​മു​ള്ള കു​ന്നു​പു​റം ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ഓ​രോ സ്കൂ​ളി​ൽ നി​ന്നും ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ്രീ ​പ്രൈ​മ​റി, ലോ​വ​ർ പ്രൈ​മ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും യു​പി വി​ഭാ​ഗ​ത്തി​ന് പ​ദ്യ​പാ​രാ​യ​ണ മ​ത്സ​ര​വും, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക്വി​സ് മ​ത്സ​ര​വും പ​ദ മ​ത്സ​ര​വു​മാ​ണ് ന​ട​ത്തു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ മേ​ധാ​വി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​മോ, സ്കൂ​ൾ ഐ​ഡി കാ​ർ​ഡോ ഹാ​ജ​രാ​ക്ക​ണം.