കോ​ണ്‍​ഗ്ര​സ്‌ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ സ​മ​ര​സ​മി​തി രൂ​പീ​ക​രി​ക്കും
Monday, July 4, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക്ത​ല സ​മ​ര​സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി.
പെ​ട്രോ​ള്‍​ഡീ​സ​ല്‍​പാ​ച​ക​വാ​ത​ക വി​ല കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വൈ​ദ്യു​തി ചാ​ര്‍​ജ്, കെ​ട്ടി​ട നി​കു​തി, വ​സ്തു​നി​കു​തി എ​ന്നി​വ വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ഒാ​ള്‍ ഇ​ന്ത്യാ മെ​ഡി​ക്ക​ല്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും 11ന് ​ബ്ലോ​ക്ക് ത​ല​ത്തി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തും.​നേ​മം റെ​യി​ല്‍​വേ ടെ​ര്‍​മി​ന​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും പാ​ലോ​ട് ര​വി വ്യ​ക്ത​മാ​ക്കി.
സ​മ​ര​സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക്ത​ല കോ​ണ്‍​ഗ്ര​സ്‌ നേ​തൃ​യോ​ഗം ആ​റ്,ഏ​ഴ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.
ആ​റി​ന് ഉ​ച്ച​യ്ക്ക് 2.30ന് ​വ​ര്‍​ക്ക​ല, ആ​റ്റി​ങ്ങ​ല്‍, ചി​റ​യി​ന്‍​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ യോ​ഗം ആ​റ്റി​ങ്ങ​ല്‍ മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി ഹാ​ളി​ലും അ​ഞ്ചി​ന് നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ യോ​ഗം പ​ഴ​കു​റ്റി കൊ​ല്ല​ങ്കാ​വ് പ​വി​ത്രം ആ​ഡി​റ്റോ​റി​യ​ത്തി​ൽ ചേരും.
നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട, കോ​വ​ളം, പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ യോ​ഗം ഏ​ഴി​ന് ഉ​ച്ച​യ്ക്ക് 2.30ന് ​നെ​യ്യാ​റ്റി​ന്‍​ക​ര ടൗ​ണ്‍ ഹാ​ളി​ലും തി​രു​വ​ന​ന്ത​പു​രം, നേ​മം, വ​ട്ടി​യൂ​ര്‍​ക്കാ​വ്, ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ യോ​ഗം അ​ഞ്ചി​ന് ഡി​സി​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ക്കും.