വെള്ളറട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വെള്ളറട മേഖലാസമ്മേളനം നടത്തി. ഇരിഞ്ഞിനംപള്ളി ജെഎം ഹാളില്‍ നടത്തിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു .നന്മ മേഖലാ പ്രസിഡന്റ് കുടയാല്‍ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.
മേഖലാ രക്ഷാധികാരി വേങ്കോട് മണികണ്ഠന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ വേങ്കോട് മണികണ്ഠന് (രക്ഷാധികാരി), കുടയാല്‍ സുരേന്ദ്രന് (പ്രസിഡന്റ്) കത്തിപ്പാറ ശ്രീകുമാര്‍, ജയന്തി (വൈസ്പ്രസിഡന്റ്), അരുണ്‍ മോഹന്‍ (സെക്രട്ടറി) സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍ , പ്രവീണ്‍ സത്യന് ,(ജോയിന്റ് സെക്രട്ടറി) പ്രസാദ് വെള്ളറട (ഖജാന്‍ജി) രാജേഷ് നൃത്തകല (ബാലയരങ്ങ്) എല്‍.എസ്. ഷാജി, ആശാദേവി, ശ്രീകലാരമണന് , നിമ്മി ലാല്‍ , സുധ (സര്‍ഗവനിത ) ആല്ബിന് കിളിയൂര്‍ , പി. ജി. ശശി, ദിവാകരന് എള്ളുവിള, സുനില്‍ കൃഷ്ണ, സജി കുട്ടമല, ശിവപ്രകാശ്, ജയന് ദേവിപൂരം, രഞ്ജിത്ത് കിളിയൂര്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്കി.