ക​ഞ്ചാ​വ് ചെ​ടി​കൾ ക​ണ്ടെ​ത്തി
Monday, July 4, 2022 11:24 PM IST
വി​ഴി​ഞ്ഞം: തു​റ​സാ​യ പ​റ​മ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. എ​ക്സൈ​സും പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ചെ​ടി​ക​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​യി. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി റോ​ഡി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വു ചെ​ടി​ക​ളാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. തു​ട​ർ​ന്ന് എ​ക്സൈ​സി​ന്‍റെ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ള​ർ​ച്ച​യെ​ത്തി​യ 19 ചെ​ടി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ക​ണ്ടെ​ത്തി.

ഓ​രോ​ന്നി​നു​നം 30 മു​ത​ൽ 65 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള​ള​വ​യാ​ണെ​ന്നും ജി​ല്ല​യി​ൽ നി​ന്ന് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ടി​ക​ൾ ഒ​രു​മി​ച്ച് ക​ണ്ടെ​ത്തി​യ​തും ഇ​വി​ടെ നി​ന്നാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ര​യും കൂ​ടു​ത​ൽ ചെ​ടി​ക​ൾ ആ​രെ​ങ്കി​ലും ന​ട്ടു​പി​ടി​പ്പി​ച്ച​താ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പി​ഴു​തെ​ടു​ത്ത് കൊ​ണ്ടു​പോ​യ ചെ​ടി​ക​ളെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. സു​നി​ൽ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​സു​ദ​ർ​ശ​ന കു​മാ​ർ, എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ അ​ഞ്ജ​ന ജി.​നാ​യ​ർ, ബി.​ഷൈ​നി, ആ​ദ​ർ​ശ്, സു​ധീ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.