ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, July 3, 2022 11:42 PM IST
കോ​വ​ളം: വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തും തി​രു​വ​ന​ന്ത​പു​രം ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ന​ങ്ങോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​അ​ജ​യ​കു​മാ​ർ ബാ​ബു, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​എ​സ്. പ്ര​ദീ​പ്, ഹോ​മി​യോ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​തി​നി​ധി ഡോ. ​അ​നൂ​പ്, വി​പി​ൻ, ഉ​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ എ​ത്തി​യ​വ​ർ​ക്ക് വൈ​ദ്യ പ​രി​ശോ​ധ​ന​യും മ​രു​ന്നു വി​ത​ര​ണ​വും സൗ​ജ​ന്യ​മാ​യി​രു​ന്നു. തു​ട​ർ ചി​കി​ത്സ​യും വി​ദ​ഗ്ധ ചി​കി​ത്സ​യും ആ​വ​ശ്യ​മു​ള​ള​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​ജ​യ​കു​മാ​ർ ബാ​ബു അ​റി​യി​ച്ചു.