ല​യോ​ള ആ​ര്‍​ട്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു
Sunday, July 3, 2022 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ളി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ര്‍ സ്കൂ​ള്‍ ആ​ര്‍​ട്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ഫെ​സ്റ്റി​ല്‍ ന​ഗ​ര​ത്തി​ലെ 11 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. ലാ ​പേ​ഴ്സോ​ണ, ഡാ​ന്‍​സോ​മാ​നി​യ, ഹാ​ര്‍​മ​ണി തു​ട​ങ്ങി ഏ​ഴു വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളാ​ണ് ലാ ​ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.
സ​മാ​പ​ന സ​മ്മേ​ള​നം സം​ഗീ​ത​ജ്ഞ​ന്‍ ജോ​ബ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലാ ​ഫെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ക്രൈ​സ്റ്റ് ന​ഗ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ദ ​സ്കൂ​ള്‍ ഓ​ഫ് ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് എ​ന്നീ സ്കൂ​ളു​ക​ള്‍​ക്കും വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ സ്കൂ​ളു​ക​ള്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മി​സ്റ്റ​ര്‍ ലാ ​ഫെ​സ്റ്റ് ആ​യി ജി​യോ ക്രൈ​സ്റ്റ് ന​ഗ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഭി​ലാ​ഷി​നെ​യും മി​സ് ലാ ​ഫെ​സ്റ്റ് ആ​യി ഇ​തേ സ്കൂ​ളി​ലെ എ.​എ​സ്. ഋ​തി​ക​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഐ​സി​എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പി.​ടി. ജോ​സ​ഫ് എ​സ്ജെ, സി​ബി​എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റോ​യ് അ​ല​ക്സ് എ​സ്ജെ, ല​യോ​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ റെ​ക്ട​ര്‍ ഫാ. ​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ല്‍ എ​സ്ജെ, ലാ ​ഫെ​സ്റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഭ​യ് പി​ള്ള, ഇ​വെ​ന്‍റ്സ് കോ ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ് അ​യ​ന്‍, ആ​ഷി​ഷ്, സ്കൂ​ള്‍ ലീ​ഡ​ര്‍ അ​ദ്വൈ​ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.