ശ്രീ ​ചി​ത്തി​ര​തി​രു​നാ​ൾ പു​ര​സ്കാ​ര വി​ത​ര​ണം നാ​ളെ
Sunday, July 3, 2022 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ ​ചി​ത്തി​ര​തി​രു​നാ​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ദേ​ശീ​യ പു​ര​സ്കാ​ര വി​ത​ര​ണം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ൽ ന​ട​ക്കും.
2020 ലെ ​അ​വാ​ർ​ഡ് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും 2021 ലെ ​പു​ര​സ്കാ​രം കെ.​എ​സ്. ചി​ത്ര​യ്ക്കു​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യും പ്ര​ശം​സാ​ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്. ച​ട​ങ്ങി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും.
ട്ര​സ്റ്റ് ചെ​യ​ർ​മാ​നും മു​ൻ അം​ബാ​സി​ഡ​റു​മാ​യ ടി.​പി. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​നേ​ജിം​ഗ് ട്ര​സ്റ്റ് ടി. ​സ​തീ​ഷ്കു​മാ​ർ, ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. പു​ഷ്പ​വ​ല്ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.