ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു
Sunday, July 3, 2022 11:42 PM IST
ക​ഴ​ക്കൂ​ട്ടം : പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ വീ​ടി​ന് സ​മീ​പം നി​ന്ന വീ​ട്ട​മ്മ​യെ ത​ള്ളി വീ​ഴ്ത്തി ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പ​വ​ൻ മാ​ല​യു​മാ​യി ക​ട​ന്ന​താ​യി പ​രാ​തി. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് 100 മീ​റ്റ​ർ മാ​ത്രം മാ​റി സ​ർ​വീ​സ് റോ​ഡി​ൽ ഡി​ഡി​ആ​ർ​സി​ക്കു സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ നി​ന്നും വി​ര​മി​ച്ച ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​കെ.​കെ. ജ​യ (58) യു​ടെ ആ​റു പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ത്.
ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ൽ എ​ത്തി റോ​ഡി​ന്‍റെ വ​ശ​ത്തു നി​ന്ന ര​ണ്ടു പേ​രി​ൽ ഒ​രാ​ൾ വീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ജ​യയു​ടെ മാ​ല​യി​ൽ പി​ടി​ക്കു​ക​യും അ​തി​നെ ചെ​റു​ത്ത ഇ​വ​രെ ത​ള​ളി നി​ല​ത്തി​ട്ട ശേ​ഷം മാ​ല​യു​ടെ ഒ​രു ഭാ​ഗം പൊ​ട്ടി​ച്ചെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച് പോ​കു​കു​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.