ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, July 3, 2022 11:42 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സും ടി​പ്പ​ര്‍ ലോ​റും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​രു​ള്‍​പ്പെ​ടെ പ​ന്ത്ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ടി​ബി ജം​ഗ്ഷ​ന്‍ മ​രു​ത്തൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം ഇ​രു വാ​ഹ​ന​ങ്ങ​ളും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സി​ല്‍ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും കൂ​ടാ​തെ പ​ത്തോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ശ​ശി​കു​മാ​റി​നും ക​ണ്ട​ക്ട​ര്‍ ച​ന്ദ്ര​ബോ​സി​നും പ​രി​ക്കേ​റ്റു. യാ​ത്ര​ക്കാ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​യു​ള്ളൂ​വെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പാ​ത​യി​ലെ മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സും വി​എ​സ്എ​സ് സി​യി​ലെ ബ​സും കൂ​ട്ടി​യി​ടി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 16 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
ഇ​തി​ന്‍റെ അ​ടു​ത്ത ദി​വ​സം സ്കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി ത​ട്ടി സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ൻ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.