വെ​യി​ലൂ​ർ ഗ​വ.​ ഹൈ​സ്കൂ​ളി​ലെ പു​സ്ത​കോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Sunday, July 3, 2022 11:40 PM IST
മു​രു​ക്കും​പു​ഴ : വെ​യി​ലൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​കോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി.10 രൂ​പ മു​ത​ൽ 500 രൂ​പ വ​രെ വി​ല​യു​ള്ള നൂ​റി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പു​സ്ത​കോ​ത്സ​വം സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ.​എ​സ്. അ​നി​ത ബാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രീ​ശ​ങ്ക​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​ജീ​ന ഷാ​ഫി, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ ജെ.​എം. റ​ഹീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​യിം​സ് ജി​ല്ല​യി​ൽ സ്ഥാ​പി​ക്ക​ണം: ഫ്രാ​റ്റ്

വി​തു​ര : കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച എ​യിം​സ് ത​ല​സ്ഥാ​ന ജി​ല്ല​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫ്രാ​റ്റ് വി​തു​ര മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന കാ​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന ജി​ല്ല​യെ ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും കൈ​കോ​ർ​ത്തു നി​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഫ്രാ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി. ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ഷി​ഹാ​ബ്, കെ. ​ര​ഘു പൊ​ൻ​പാ​റ, കെ. ​സു​ലോ​ച​ന​ൻ നാ​യ​ർ, പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ശാ​ന്തി​കൃ​ഷ്ണ അ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.