ചീ​ഫ് സെ​ക്ര​ട്ട​റി ര​ചി​ച്ച ക​വി​ത​യു​ടെ ക​ഥ​ക​ളി ആ​വി​ഷ്ക്കാ​രം അ​ര​ങ്ങേ​റി
Sunday, July 3, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ളി​ദാ​സ​ന്‍റെ അ​ഭി​ഞ്ജാ​ന ശാ​കു​ന്ത​ള​ത്തെ ആ​സ്പ​ദ​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി.​പി. ജോ​യി എ​ഴു​തി​യ ശ​കു​ന്ത​ള എ​ന്ന ക​വി​ത​യു​ടെ ക​ഥ​ക​ളി ആ​വി​ഷ്ക്കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ആട്ടവിളക്ക് കൊളുത്തി ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പി.​എ​സ്. ശ്രീ​ക​ല, ഡോ. ​പി. വേ​ണു​ഗോ​പാ​ല​ൻ, വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ സെ​ക്ര​ട്ട​റി പി.​എ​സ്. പ്രി​യ​ദ​ർ​ശ​ന​ൻ, ആ​നി ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ല​ക്ഷ്മി​ദാ​സ് ക​വി​താ​ലാ​പ​നം ന​ട​ത്തു​ക​യും നീ​ന ശ​ബ​രീ​ഷ് ക​ഥാ​സ​ന്ദ​ർ​ഭം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.