പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു
Sunday, July 3, 2022 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് 2022- 23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 1300 കു​ട്ടി​ക​ൾ​ക്കു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും പ്രീ​പ്രൈ​മ​റി​യി​ലെ കു​ട്ടി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര​വും ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​റ്റി​ൻ​പു​റം ഗ​വ. യു​പി​എ​സി​ൽ പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വി​ദ്യാ​ല​ങ്ങ​ളി​ലും ഏ​കീ​കൃ​ത രീ​തി​യി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​നം. പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ൽ, പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ൾ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഭ​ര​ണ സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മോ​ണി​റ്റ​റിം​ഗി​ലൂ​ടെ പ​രി​പാ​ടി കു​റ്റ​മ​റ്റ രീ​തി​യി​ൽ ത​ന്നെ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു.