പെ​ൻ​ഷ​ൻ വ​ർ​ധ​ന: സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഇ​ന്ന്
Sunday, July 3, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പെ​ൻ​ഷ​ൻ വ​ർ​ധ​ന പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ജീ​വ​ന​ക്കാ​രും ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തും.
രാ​വി​ലെ 11 ന് ​കേ​സ​രി മ​ന്ദി​ര​ത്തി​ന് മു​ന്നി​ൽ നി​ന്നും മാ​ർ​ച്ച് ആ​രം​ഭി​ക്കും. ബി​നോ​യ് വി​ശ്വം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.
പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ 1000 രൂ​പ വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ ഇ​ത് 500 രൂ​പ​യാ​യി കു​റ​ച്ചു.
ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്നാ​ണ് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു വ​രി​ക​യാ​ണ്.
ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​മെ​ന്ന് കെ​യു​ഡ​ബ്ല്യൂ​ജെ കെ​എ​ൻ​ഇ എ​ഫ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു.