ആ​ദി​വാ​സി യു​വാ​വി​നെ​തി​രേ ആ​ക്ര​മ​ണം: ആ​ദി​വാ​സി മ​ഹാ​സ​ഭ സ​മ​ര​ത്തി​ന്
Sunday, July 3, 2022 11:39 PM IST
പാ​ലോ​ട് : ആ​ദി​വാ​സി യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി മ​ഹാ​സ​ഭ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ മാ​സം 29നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ വീ​ട്ടി​ൽ​പ്പോ​യി മ​ട​ങ്ങി​വ​ര​വേ പെ​രി​ങ്ങ​മ്മ​ല കാ​ട്ടി​ല​കു​ഴി ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ കി​ച്ചു​കാ​ണി​യെ ഇ​ട​വം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ആ​ക്ര​മി​ച്ചു എ​ന്നു കാ​ണി​ച്ച് പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ, പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ദി​വാ​സി മ​ഹാ​സ​ഭ ആ​രോ​പി​ക്കു​ന്ന​ത്. ആ​ദി​വാ​സി യു​വാ​വി​നെ മ​ർ​ദി​ച്ചി​ട്ടും കേ​സ് എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ആ​ദി​വാ​സി മ​ഹാ​സ​ഭ നേ​താ​വ് മോ​ഹ​ന​ൻ ത്രി​വേ​ണി പ​റ​ഞ്ഞു.