ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി; നാലാഞ്ചിറ വ​ലി​യ​കു​ള​ത്തി​നു സ​മീ​പം കൃ​ഷി ആ​രം​ഭി​ച്ചു
Sunday, July 3, 2022 11:39 PM IST
പേ​രൂ​ര്‍​ക്ക​ട: ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി എ​ന്ന ല​ക്ഷ്യ​വു​മാ​യി നാ​ലാ​ഞ്ചി​റ വ​ലി​യ​കു​ള​ത്തി​നു സ​മീ​പം കൃ​ഷി ആ​രം​ഭി​ച്ചു. 50 ഓ​ളം ഗ്രോ ​ബാ​ഗു​ക​ളി​ലാ​ണ് കി​ണ​വൂ​ര്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. സു​ര​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​വ​ര്‍ ഗ്രോ​ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
വെ​ണ്ട, പാ​വ​ല്‍, പ​യ​ര്‍, ത​ക്കാ​ളി തു​ട​ങ്ങി​യ നി​ര​വ​ധി പ​ച്ച​ക്ക​റി വി​ത്തു​ക​ളാ​ണ് ഗ്രോ​ബാ​ഗു​ക​ളി​ല്‍ പാ​കി​യ​ത്. ഇ​തി​നൊ​പ്പം പ​ച്ച​ക്ക​റി തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ്രോ​ബാ​ഗു​ക​ള്‍ നി​റ​ച്ച​ത്. പ​രി​സ​ര​മാ​കെ കാ​ടു​പി​ടി​ച്ചു കി​ട​ന്ന വ​ലി​യ​കു​ളം വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സം​ര​ക്ഷ​ണ​വേ​ലി​യു​ടെ സ​മീ​പ​ത്താ​യി ഗ്രോ​ബാ​ഗു​ക​ള്‍ ത​യാ​റാ​ക്കി കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​ണ​ത്തി​നു മു​മ്പ് ഇ​വ പാ​ക​മാ​ക്കി പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.