എ​ടി​എം മെ​ഷീ​ൻ കേ​ടു​വ​രു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ‌
Sunday, July 3, 2022 11:39 PM IST
വി​ഴി​ഞ്ഞം: കാ​ർ​ഡ് ഇ​ട്ടി​ട്ടും പ​ണം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വ് എ​ടി​എം മെ​ഷി​ൻ കേ​ടു​വ​രു​ത്തി. മോ​ഷ​ണം ന​ട​ക്കു​ന്ന​താ​യ ബാ​ങ്ക് അ​ധി​കൃ​ത​ർ സ​ന്ദേ​ശം അ​യ​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ വി​ഴി​ഞ്ഞം പോ​ലീ​സ് യു​വാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി. ‌ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ ച​പ്പാ​ത്ത് എ​സ്ബി​ഐ​യു​ടെ എ​ടി​എം കൗ​ണ്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. മെ​ഷി​നി​ൽ ത​ക​രാ​റ് ഉ​ണ്ടാ​യ​തോ​ടെ സി​ഗ്ന​ൽ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ന് ല​ഭി​ക്കു​ക​യും എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ക്കു​ന്ന​താ​യ വി​വ​രം അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് വി​ഴി​ഞ്ഞം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ച​പ്പാ​ത്ത് സ്വ​ദേ​ശി ശ്രീ​കു​മാ​റി​നെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്നു.
ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തു പോ​ലീ​സി​നെ കു​ഴ​ക്കി. ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് വീ​ട് ക​ണ്ടു​പി​ടി​ച്ചു. ഇയാൾക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടെന്ന് ക​ണ്ടെ​ത്തി​യ​തായി വി​ഴി​ഞ്ഞം സി​ഐ അ​റി​യി​ച്ചു.
പ​ഴ​കി​യ നി​ര​വ​ധി എ​ടി​എം കാ​ർ​ഡു​ക​ളും ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം യു​വാ​വി​നെ വി​ട്ട​യ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.