ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ തീ​വ്ര​യ​ജ്ഞം : ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഇ​ന്ന് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും
Sunday, July 3, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ഞ്ഞു കി​ട​ന്ന​തു മൂ​ലം സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ തീ​ര്‍​പ്പാ​ക്കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ഇ​ന്ന് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.

അ​വ​ധി ദി​വ​സ​മാ​ണെ​ങ്കി​ല്‍ കൂ​ടി​യും ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ യ​ജ്ഞ​ത്തി​നു പൂ​ര്‍​ണ സ​ഹ​ക​ര​ണ​മു​ണ്ടാ​കു​മെ​ന്ന് സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളും ജീ​വ​ന​ക്കാ​രും അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ സ്വ​മേ​ധ​യാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ദ്യ​മ​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യാ​ണ് ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. എ​ല്ലാ ജീ​വ​ന​ക്കാ​രും ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി ഇ​തൊ​രു വ​ലി​യ വി​ജ​യ​മാ​ക്കി മാ​റ്റാ​ന്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.15 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള മൂ​ന്ന​ര മാ​സ​ക്കാ​ല​മാ​ണ് സ​ര്‍​ക്കാ​ര്‍ ഫ​യ​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.