സ്കൂ​ള്‍ വി​ക്കി അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, July 3, 2022 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​തി​ന​യ്യാ​യി​ര​ത്തി​ല്‍​പ്പ​രം സ്കൂ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി കൈ​റ്റ് സ​ജ്ജ​മാ​ക്കി​യ സ്കൂ​ള്‍ വി​ക്കി പോ​ര്‍​ട്ട​ലി​ലെ മി​ക​ച്ച സ്കൂ​ളു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ല്‍ വെ​ങ്ങാ​നൂ​ര്‍ ഗ​വ. മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. അ​വ​ന​വ​ന്‍​ചേ​രി ഗ​വ. എ​ച്ച്എ​സ്, വീ​ര​ണ​കാ​വ് ഗ​വ. വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യ്ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​നം.

വി​ജ​യി​ക​ളാ​യ സ്കൂ​ളു​ക​ള്‍​ക്കു​ള്ള ശി​ല്പ​വും പ്ര​ശം​സാ​പ​ത്ര​വും ക്യാ​ഷ് അ​വാ​ര്‍​ഡു​ക​ളും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ഇ​ന്‍​ഫോ ബോ​ക്സി​ന്‍റെ കൃ​ത്യ​ത, ചി​ത്ര​ങ്ങ​ള്‍, ത​ന​തു പ്ര​വ​ര്‍​ത്ത​നം, ക്ല​ബ്ബു​ക​ള്‍, വ​ഴി​കാ​ട്ടി, സ്കൂ​ള്‍ മാ​പ്പ് തു​ട​ങ്ങി​യ ഇ​രു​പ​ത് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ ആ​ര്‍. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങ് നി​യ​സ​ഭാ സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത്, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍​ബാ​ബു, എ​സ് സി​ഇ​ആ​ര്‍​ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍.​കെ. ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.