എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
Sunday, July 3, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ (കി​ക്മ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 2022 ലെ ​അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും കേ​ര​ള​ത്തി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

മൂ​ന്ന് ത​ല​ത്തി​ലാ​ണ് ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര്‍​ക്ക് "കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍', കോ​ള​ജ് ത​ല​ത്തി​ല്‍ ഡി​ഗ്രി, പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് "സ​ഹ​ക​ര​ണ മേ​ഖ​ല ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ', കി​ക്മ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് "റോ​ള്‍ ഓ​ഫ് കോ​ഓ​പ്പ​റേ​റ്റീ​വ് സെ​ക്ട​ര്‍ ഇ​ന്‍ റൂ​റ​ല്‍ ഡെ​വ​ല​പ്പ്മെ​ന്‍റ്' എ​ന്ന​തു​മാ​ണ് പ്ര​ബ​ന്ധ വി​ഷ​യം.

ആ​ദ്യ ര​ണ്ട് ത​ല​ങ്ങ​ളി​ല്‍ മ​ല​യാ​ള​ത്തി​ലും കി​ക്മ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇം​ഗ്ലീ​ഷി​ലും പ​ത്ത് പേ​ജി​ല്‍ ക​വി​യാ​തെ ര​ച​ന​ക​ള്‍ ത​യാ​റാ​ക്കി 30നു ​മു​ന്പാ​യി ഡ​യ​റ​ക്ട​ര്‍, കി​ക്മ, നെ​യ്യാ​ര്‍​ഡാം എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​യി 3000/ 2000/1000/ രൂ​പ​യു​ടെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മി​ക​ച്ച ര​ച​ന​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8547618290.