കി​ണ​റ്റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ അ​ഗ്നിശമന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Sunday, July 3, 2022 12:10 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പു​ല്ലേ​ക്കോ​ണം കോ​ണ​ത്ത് വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​രി​യു​ടെ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 35 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.

നെ​ടു​മ​ങ്ങാ​ട് അ​ഗ്നി​ശ​മ​ന സേ​നാ നി​ല​യ​ത്തി​ൽ നി​ന്നും ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ രാ​ഹു​ൽ ആ​ണ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ​ത്.