വ​ന മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 3, 2022 12:10 AM IST
പേ​രൂ​ർ​ക്ക​ട: വ​ന മ​ഹോ​ത്സ​വം 2022 വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ നി​യ​മ​സ​ഭാ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ, റേ​ഞ്ച് ത​ല​ങ്ങ​ളി​ൽ വൃ​ക്ഷ​വ​ത്ക​ര​ണം, വ​ന​വ​ൽ​ക്ക​ര​ണം, പ​രി​സ്ഥി​തി ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ വ​നം, വ​ന്യ​ജീ​വി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സി​ൻ​ഹ, ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ബെ​ന്നി​ച്ച​ൻ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഗം​ഗാ സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.