കാട്ടുപന്നി ആക്രമിച്ചു; ബൈക്ക് യാത്രികന് പരിക്ക്
Sunday, July 3, 2022 12:07 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ച്ച് വി​ര​മി​ച്ച അ​ധ്യാ​പ​ക​ന് പ​രി​ക്ക്. മു​ദാ​ക്ക​ൽ ക​ടു​ക്ക​റ വ​ള​വ് പ​രി​സ​ര​ത്തു വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ വേ​ണു ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്കു പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. കാ​ട്ടു​പ​ന്നി റോ​ഡി​നു കു​റു​കെ ചാ​ടി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റു. ഗോ​പി​നാ​ഥ​ൻ നാ​യ​രെ നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം​മൂ​ലം ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് മു​ദാ​ക്ക​ൽ നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.