സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫീ​സി​ൽ തീ​പി​ടി​ത്തം
Sunday, July 3, 2022 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി​യു​ടെ ന​ഗ​ര​ത്തി​ലെ ഓ​ഫീ​സി​ൽ തീ​പി​ടി​ത്തം. ക​ന്പ്യൂ​ട്ട​റു​ക​ളും എ​സി​യും ഫ​യ​ലു​ക​ളും ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്ക​മു​ള്ള​വ ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​കെ​ടു​ത്തി​യ​ത്. നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലെ മൂ​ന്ന് നി​ല​ക​ളു​ള്ള ച​ക്രാ ട​വേ​ഴ്സി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് പൂ​ട്ടി​യി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും തീ​യു​യ​രു​ന്ന​താ​യി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു.

മു​റി​ക്കു​ള്ളി​ൽ പു​ക നി​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ സേ​നാം​ഗ​ങ്ങ​ൾ ചി​ല്ലു​ചു​വ​ർ ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. മു​റി​യി​ൽ വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തും ബു​ദ്ധി​മു​ട്ടാ​യി. അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ പെ​ട്ടെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ല്ല. സ​മീ​പ​ത്തെ മ​റ്റ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രി​ക്കാ​നും സേ​നാം​ഗ​ങ്ങ​ൾ മു​ൻ​ക​രു​ത​ലെ​ടു​ത്തു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​തി​ൻ രാ​ജ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.