വി​ല്ലേ​ജ് ഓ​ഫീ​സി​ൽ തി​രി​മ​റി: ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Friday, July 1, 2022 11:38 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന് ആ​റ​ര ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​നെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് മാ​റ​ന​ല്ലൂ​ർ കോ​ട്ട​പ്പു​റം പോ​പ്പു​ല​ർ ജം​ഗ്ഷ​ൻ ശി​വ​ശ​ക്തി​യി​ൽ ബി.​കെ.​ര​തീ​ഷി​നെ(43) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
2018 ന​വം​ബ​ർ മു​ത​ൽ 2022 ഫെ​ബ്രു​വ​രി​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​ഴി​ഞ്ഞം വി​ല്ലേ​ജി​ലെ 57 പേ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കെ​ട്ടി​ട​നി​കു​തി​യി​ന​ത്തി​ൽ അ​ട​ച്ച ആ​റ​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​വി​ഴി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. റ​വ​ന്യൂ സം​ഘം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.​ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ഭൂ​രേ​ഖാ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ ശ്രീ​ക​ല വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ന്ന​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് .കെ​ട്ടി​ട നി​കു​തി ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ അ​ട​യ്ക്കാ​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ ന​കി​യ പ​ണം വാ​ങ്ങി ര​സീ​ത് ന​ൽ​കി​യ​ശേ​ഷം ഓ​ൺ​ലൈ​ൺ ട്രാ​ൻ​സാ​ക്ഷ​ൻ റ​ദാ​ക്കി പ​ണം കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ കെ.​എ​ൽ.​സ​മ്പ​ത്ത്, ജി.​വി​നോ​ദ്, സി​പി​ഒ​മാ​രാ​യ സെ​ൽ​വ​രാ​ജ്, ഷൈ​ജു ജോ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.