അ​ഗ്നി​പ​ഥി​നേ​ക്കാ​ള്‍ ‘കൃ​ഷി​പ​ഥി​നാ​ണ്’ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​ത്: മ​ന്ത്രി പി.​പ്ര​സാ​ദ്
Friday, July 1, 2022 11:37 PM IST
പേ​രൂ​ർ​ക്ക​ട: ഭാ​വി ത​ല​മു​റ​യ്ക്ക് സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​ന്‍ കൃ​ഷി​യെ​യും കൃ​ഷി​ക്കാ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പി.​പ്ര​സാ​ദ്.

അ​ഗ്നി​പ​ഥി​നേ​ക്കാ​ള്‍ "കൃ​ഷി​പ​ഥി'​നാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന വി​ള ഇ​ന്‍​ഷു​റ​ന്‍​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ എ​ന്ന ക​ര്‍​ഷ​ക​ന്‍റെ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​കൊ​ണ്ട് മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

കൂ​ടു​ത​ല്‍ പേ​രെ വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​ള്ള വി​വി​ധ കാ​മ്പ​യി​നു​ക​ളും സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​ക്കാ​ലം ന​ട​ക്കും.​ച​ട​ങ്ങി​ല്‍ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​എ​സ്.​ക​സ്തൂ​രി , ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​സ്, ആ​ര്‍.​സു​ര​കു​മാ​രി, വി.​മി​നി ദി​നേ​ശ്, കൃ​ഷി വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ശ്രീ​രേ​ഖ, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ ബൈ​ജു സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.