പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം: സെ​മി​നാ​ർ ന​ട​ത്തി
Friday, July 1, 2022 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ മു​പ്പ​ത്തി​യാ​റാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​ർ ന​ട​ത്തി.​ന​ഗ​രൂ​ർ രാ​ജ​ധാ​നി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പു​തി​യ ലോ​കം പു​തി​യ യു​വ​ത പു​തി​യ പോ​ലീ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സൗ​ത്ത് സോ​ൺ ഐ​ജി പി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ധീ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വി​ജി​ല​ൻ​സ് എ​സ്പി ഇ.​എ​സ്. ബി​ജു​മോ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ലാ​ഷ് മോ​ഹ​ൻ, ഡോ. ​എ​സ്. സു​രേ​ഷ് ബാ​ബു, കെ​പി​ഒ​എ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രേം​ജി കെ. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.