വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം: എം.​എം.​ഹ​സ​ൻ
Friday, July 1, 2022 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ട് പോ​കു​ന്ന​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യോ​ട് സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന വി​വേ​ച​ന​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ. മൂ​ന്നു വ​ർ​ഷ​മാ​യി ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം നി​ക്ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജ​ല ഭ​വ​ന് മു​മ്പി​ൽ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​മ്പാ​നൂ​ർ ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി​ജു, ട്ര​ഷ​റ​ർ ബി. ​രാ​ഗേ​ഷ്, സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ജോ​യ​ൽ സിം​ഗ്, പി ​സ​ന്ധ്യ , വി ​വി​നോ​ദ്,സി ​സു​ബാ​ഷ് , അ​നി​ൽ കു​ള​പ്പ​ട, സി ​റി​ജി​ത്ത്, ഷാ​ജി പി.​എ​സ്, സു​ബേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ത്യ​ഗ്ര​ഹ​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കു​ക​യും ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.