ചങ്ങനാശേരി: വിദ്യാർഥികൾ നന്മതിന്മകൾ തിരിച്ചറിയണമെന്നും രാജ്യസ്നേഹമുള്ളവരാകണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. കെസിഎസ്എൽ അതിരൂപത പ്രവർത്തന വർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലഘട്ടത്തിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം എൽപി വിഭാഗത്തിൽ പച്ച സെന്റ് സേവ്യേഴ്സ് സ്കൂളിനും യുപി വിഭാഗത്തിൽ നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ കുറുന്പനാടം, ഹയർസെക്കൻഡറി വിഭാഗത്തിൽ സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പള്ളി എന്നിവർ അവാർഡുകൾ കരസ്ഥമാക്കി. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ, പ്രസിഡന്റ് സോണിച്ചൻ കോലേട്ട്, അൽഫോൻസാ സോയി, പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസ് സിഎംസി, ചെയർമാൻ സ്റ്റെഫിൻ സജി, റിൻസ് വർഗീസ്, സോജൻ ചാക്കോ, ജനറൽ സെക്രട്ടറി അപർണ തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ തെരേസ് സിഎംസി, ഡയറക്ടർ ഫാ. സിനു വേളങ്ങാട്ടുശേരി, സംസ്ഥാന ചെയർമാൻ കെ.എസ്. അശ്വിൻ ആന്റോ, സംസ്ഥാന ഓർഗനൈസർ മനോജ് ചാക്കോ, സംസ്ഥാന വൈസ് പ്രസിഡന്റ് ജെമിൻ ജെ. വരാപ്പള്ളി, ജനറൽ ഓർഗനൈസർ സിസ്റ്റർ റെനീറ്റാ എഫ്സിസി, സിസ്റ്റർ സിനി എ.ഒ. തടത്തേൽ, കണ്‍വീനർ ഡോ. ബിജി കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.