ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, June 30, 2022 11:35 PM IST
ശ്രീ​കാ​ര്യം : ജെ​സി​ബി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്ന കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ തു​മ്പ ക​രി​മ​ണ​ൽ വേ​ളി​മ​ല​യി​ൽ വീ​ട്ടി​ൽ ഷി​ജു​വി (33) നെ ​തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം ഒ​ൻ​പ​തി​നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.
ക​രി​മ​ണ​ലി​ലെ സ്വ​കാ​ര്യ ഫ്ലാ​റ്റി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി മ​ണ​ലി​റ​ക്കാ​ൻ വ​ന്ന ജെ​സി​ബി ഡ്രൈ​വ​ർ കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഷി​ജു​വി​നെ ഗു​ണ്ടാ പി​രി​വ് ന​ൽ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മി​ക്കു​ക​യും 4500 രൂ​പ പി​ടി​ച്ചു വാ​ങ്ങു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് തു​മ്പ എ​സ്ഐ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.