ബോ​ട്ടി​ല്‍ ആ​ര്‍​ട്ടി​ല്‍ ബി​നി​ത്ര വി​രി​യി​ക്കു​ന്ന​ത് വി​സ്മ​യ​ചി​ത്ര​ങ്ങ​ള്‍
Thursday, June 30, 2022 11:35 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് സ്വ​യം പ​രി​ശീ​ലി​ച്ച ബോ​ട്ടി​ല്‍ ആ​ര്‍​ട്ടി​ല്‍ ബി​നി​ത്ര വി​സ്മ​യ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു. ആ​റാ​ലും​മൂ​ട് ശ്രീ​വി​വേ​കാ​ന​ന്ദ മെ​മ്മോ​റി​യ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ബി​നി​ത്ര, പെ​രു​ന്പ​ഴു​തൂ​ര്‍ വ​ട​കോ​ട് ഗ്രാ​മ​സൗ​ധ​ത്തി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ ബി​മ​ലി​ന്‍റെ​യും സു​ചി​ത്ര സ​ന്ധ്യ​യു​ടെ​യും മ​ക​ളാ​ണ്.
കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക് ഡൗ​ണ്‍ കാ​ല​ത്താ​ണ് ബോ​ട്ടി​ല്‍ ആ​ര്‍​ട്ടി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. വി​വി​ധ​യി​നം കു​പ്പി​ക​ളി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ മി​ക​വ് നേ​ടി​യ​തോ​ടെ ഈ ​ബോ​ട്ടി​ല്‍ ആ​ര്‍​ട്ടു​ക​ള്‍ വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലെ വി​ശി​ഷ്ടോ​പ​ഹാ​ര​ങ്ങ​ളാ​യി ന​ല്‍​കി​ത്തു​ട​ങ്ങി.
നൃ​ത്ത​വും ചി​ത്ര​ര​ച​ന​യും ഇ​ഷ്ട​ക​ല​ക​ളാ​യി സ്വീ​ക​രി​ച്ച ബി​നി​ത്ര മൂ​ന്നു വ​യ​സു മു​ത​ല്‍ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. വീ​ടി​നു സ​മീ​പ​ത്തെ നോ​യ​ല്‍ മ്യൂ​സി​ക് ആ​ന്‍​ഡ് ഡാ​ന്‍​സ് അ​ക്കാ​ദ​മി​യി​ലാ​ണ് ഭ​ര​ത​നാ​ട്യ​വും മോ​ഹി​നി​യാ​ട്ട​വും പ​രി​ശീ​ലി​ച്ച​ത്. നൃ​ത്ത​യി​ന​ങ്ങ​ളി​ലും ചി​ത്ര​ര​ച​ന​യി​ലും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി ബി​ന്ധ്യ​യും സ്കൂ​ള്‍ അ​ധി​കൃ​ത​രും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ടെ​ന്നു ബി​നി​ത്ര "ദീ​പി​ക'​യോ​ട് പ​റ​ഞ്ഞു. ഭാ​വി​യി​ല്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​റാ​ക​ണ​മെ​ന്ന​താ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​രി​യു​ടെ സ്വ​പ്നം.