വനത്തിനുള്ളിൽ മാലിന്യ നിക്ഷേപം: മൂന്നുപേർ പിടിയിൽ
Thursday, June 30, 2022 11:35 PM IST
പാ​ലോ​ട് : ക​ട​ക​ളി​ല്‍ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ച്ച് വ​ന​ത്തി​ല്‍ ത​ള്ളു​ന്ന സം​ഘം പി​ടി​യി​ല്‍. പാ​ലോ​ട്, ഭ​ര​ത​ന്നൂ​ര്‍, മൈ​ല​മൂ​ട് വ​ന​മേ​ഖ​ല​യി​ല്‍ പി​ക് അ​പ്പ് വാ​നി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​വ​ന്ന പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളാ​ണ് ഇ​വ​ര്‍ ആ​രു​മ​റി​യാ​തെ വ​ന​ത്തി​ൽ നി​ക്ഷേ​പി​ച്ച് ക​ട​ന്നി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​മ​ട​ക്കം മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജ​ഹാ​ന്‍, നാ​സ​ര്‍, നാ​സ​റു​ദ്ദീ​ന്‍ എ​ന്നി​വ​രെ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി​യ​ത്. നെ​ടു​മ​ങ്ങാ​ട്, പേ​രൂ​ര്‍​ക്ക​ട മേ​ഖ​ല​ക​ളി​ലെ ക​ട​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ഈ ​സം​ഘം ശേ​ഖ​രി​ച്ച് വ​ന​ത്തി​ല്‍ ത​ള്ളി​യി​രു​ന്ന​ത്. സ്ഥി​ര​മാ​യി വ​ന​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പ​തി​വി​ല്ലാ​തെ ക​ണ്ട​തോ​ടെ​യു​മാ​ണ് വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.